വിജയ്
-
വിജയ്
ആദ്യ ജീവിതം : തമിഴ് ചലച്ചിത്ര നിർമ്മാതാവായ എസ്.എ. ചന്ദ്രശേഖറിന്റേയും ശോഭ ചന്ദ്രശേഖറിന്റേയും മകനായിട്ടാണ് വിജയ് ജനിച്ചത്. വിദ്യാഭ്യാസം പൂർത്തീകരിച്ചത് ചെന്നയിലെ ലൊയൊള കോളേജിൽ നിന്നാണ്. ഇവിടെ പിന്നീട്പ്രമുഖ നടന്മാരായി തീർന്ന സൂര്യ ശിവകുമാർ, യുവൻ ശങ്കർ രാജ എന്നിവർ ഒന്നിച്ച പഠിച്ചിരുന്നു. സംഗീതയെയാണ് 1999 ഓഗസ്റ്റ് 25 ന് വിജയ് വിവാഹം ചെയ്തു. വിജയിന്റെ ആരാധികയായിരുന്ന സംഗീത. ഇവർക്ക് ഇപ്പോൾ രണ്ട് മക്കളുണ്ട്.
അഭിനയജീവിതം : വിജയ് തന്റെ അഭിനയ ജീവിതം തുടങ്ങിയത് ചെറിയ ബാലതാരത്തിന്റെ വേഷങ്ങൾ ചെയ്തിട്ടാണ്. തന്റെ പിതാവായ എസ്.എ. ചന്ദ്രശേഖർ നിർമ്മിച്ച nalaya teerpu എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. 2004 ലെ ചിത്രമായ തിരുമലൈ എന്ന ചിത്രത്തിലാണ് വിജയ് ഒരു പ്രധാന വേഷത്തിൽ അഭിനയിച്ചത്. 2014ൽ വിജയ് ജില്ല എന്ന സിനിമയിൽ മലയാള സൂപ്പർ താരം മോഹൻലാലിന്റെ കൂടെ തകർത്തഭിനയിച്ചു.
പിന്നണി ഗായകനായി : തമിഴ് ചിത്രങ്ങളിൽ പിന്നണി ഗായകനായും വിജയ് പ്രവർത്തിച്ചിട്ടുണ്ട്. സച്ചിൻ എന്ന ചിത്രത്തിൽ വിജയ് പാടിയ ഗാനങ്ങൾ വിജയമായിരുന്നു. പിന്നീട് പല സിനിമകളിലും അദ്ദേഹം പാടിയിട്ടുണ്ട്. 2012ൽ തുപ്പാക്കി എന്ന ചിത്രത്തിലും അദ്ദേഹം പാടി. 2013ൽ തലൈവ എന്ന ചിത്രത്തിലും പാടി. 2014ൽ ജില്ലയിലെ കണ്ടാങ്കി എന്നാരംഭിക്കുന്ന ഗാനം വിജയ് പാടി.