മഹേന്ദ്രസിംഗ് ധോണിക്കെതിരെ അറസ്റ്റ് വാറണ്ട്

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്ടന്‍ മഹേന്ദ്ര സിംഗ് ധോണിക്ക് നേരെ അറസ്‌റ് വാറണ്ട് പുറപ്പെടുവിച്ചു. ആന്ധ്രാ പ്രദേശിലെ അനന്ത്പൂര്‍ കോടതിയാണ് ധോണിയെ അറസ്‌റ് ചെയ്യാന്‍ വാറണ്ട് പുറപ്പെടുവിച്ചത്.
ധോണി ഹിന്ദു മതവികാരം വൃണപ്പെടുത്തി എന്ന് ചൂണ്ടിക്കാട്ടി ആന്ധ്രയിലെ പ്രാദേശിക വി എച്ച് പി നേതാവ് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വാറണ്ട് . ബിസിനസ് ടുഡെ മാഗസിന്റെ കവര്‍ പേജില്‍ വന്ന ധോണിയുടെ ചിത്രമാണ് ഹര്‍ജിക്ക് ആധാരം.